Ultimate magazine theme for WordPress.

ഇന്‍ഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം ലഭിച്ച വി.എച്ച്.എസ്.ഇ നാഷണല്‍ സര്‍വ്വീസ് സ്കീമിനെ ഓൺലൈൻ യോഗം വിളിച്ചു ചേർത്ത് അഭിനന്ദനമറിയിച്ച് മന്ത്രി വി ശിവൻകുട്ടി

0

ഇന്‍ഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം ലഭിച്ച വി.എച്ച്.എസ്.ഇ നാഷണല്‍ സര്‍വ്വീസ് സ്കീമിനെ ഓൺലൈൻ യോഗം വിളിച്ചു ചേർത്ത് അഭിനന്ദനമറിയിച്ച് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും
നാഷണല്‍ സര്‍വ്വീസ് സ്കീം അംഗങ്ങളായ വിദ്യാർഥികളും യോഗത്തിൽ പങ്കെടുത്തു.

2021 നവംബറില്‍ കോവിഡ് ലോക്ഡൗണാനന്തരം സ്കൂള്‍ തുറക്കുന്നതിനു മുന്നൊരുക്കമായി പൊതു വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച വെബിനാര്‍ സീരിസിനാണ് ഇന്‍ഡ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം. ഒരു മാസകാലയളവില്‍ ഏറ്റവും കൂടുതല്‍ വെബിനാറുകള്‍ സംഘടിപ്പിച്ചതിനാണ് അംഗീകാരം.

- Advertisement -

ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയുള്ള 31 ദിവസ കാലയളവില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 252 വിദ്യാഭ്യാസ വെബിനാറുകളാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്. മനോഭാവ നിര്‍മ്മാണം, ജീവിത നൈപുണികള്‍, ക്രിയാത്മക നൈപുണികള്‍, ആരോഗ്യ ജാഗ്രത, ടെക്നോക്രാഫ്റ്റ് ചെയ്ഞ്ച് ആന്‍റ് ക്രൈസിസ് മാനേജ്മെന്‍റ് എന്നീ പ്രമേയങ്ങളോടെ 249 സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ വെബിനാര്‍ സീരിസില്‍ വിഷയാവതരണങ്ങള്‍ നടത്തിയിരുന്നു. സംസ്ഥാന ദേശീയ തലങ്ങളിലെ വിഷയ വിദഗ്ദര്‍ അവതാരകരായി എത്തിയ സീരീസില്‍ വിവിധ വിഷയ മേഖലകളില്‍ ഗ്രാഹ്യമുള്ള വിദ്യാര്‍ത്ഥി പ്രതിഭകളും റിസോഴ്സ് പേഴ്സണായി പങ്കെടുത്തിരുന്നു.

സംഘടിപ്പിക്കപ്പെട്ട 252 വെബിനാറുകളില്‍ യു ടൂബ് സ്ട്രീമിങ്ങിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത 131 സെഷനുകളാണ് ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. ഒരു മാസത്തെ സബ്സ്ക്രിപ്ഷനില്‍ 500 പേര്‍ക്ക് പങ്കെടുക്കാവുന്ന സൂം പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കപ്പെട്ട പരമാവധി എണ്ണം വെബിനാറുകള്‍ എന്ന നിലയില്‍ ഈ നേട്ടം ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സിനും പരിഗണിക്കപ്പെട്ടിട്ടുണ്ട്. സമീപന ഭാവിയില്‍ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. കൂടുതൽ മികവിന്റെ അംഗീകാരങ്ങൾ കേരളത്തിലെ വിദ്യാർത്ഥികളെ തേടിയെത്തട്ടെയെന്ന് മന്ത്രി വി ശിവൻകുട്ടി ആശംസിച്ചു.

- Advertisement -

Leave A Reply

Your email address will not be published.