Ultimate magazine theme for WordPress.

പുന:സംഘടന നിർത്തിവയ്ക്കാൻ കെപിസിസിക്ക് ഹൈക്കമാന്റ് നിർദേശം; നടപടി എംപിമാരുടെ പരാതിയിൽ

0

ദില്ലി: കേരളത്തിലെ കോൺഗ്രസ് പുന:സംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാണ്ട് നിർദേശം. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരന് നിർദേശം നൽകിയത്. എം പിമാരുടെ പരാതിയെ തുടർന്നാണ് പുന:സംഘടന നിർത്തിവയ്ക്കാൻ കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് നിർദേശം നൽകിയത്. പുന:സംഘടന ചർച്ചകളിൽ എം പിമാരെ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ഉയർന്ന പരാതി.

പാർട്ടി പു:സംഘടനക്കെതിരെ നേരത്തെ എ ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു.സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുന:സംഘടന വേണ്ടെന്ന് കെപിസിസി യോഗത്തിൽ ഗ്രൂപ്പ് നേതാക്കൾ ശക്തമായ നിലപാടെടുത്തിരുന്നു. ഇത് സുധാകരനും ഗ്രൂപ്പുനേതാക്കളും തമ്മിലുള്ള ശക്തമായ വാക്‌പോരിന് അന്ന് വഴി വച്ചിരുന്നു.

- Advertisement -

എന്നാൽ കെ പി സി സി പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും അതിന് ഹൈക്കമാണ്ട് അനുമതി ഉണ്ടെന്നുമുള്ള നിലപാടിലായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഇതനുസരിച്ചുള്ള നടപടികൾ പുരോഗമിക്കവെ ആണ് ചർച്ചകളിൽ സഹകരിപ്പിച്ചില്ലെന്ന പരാതിയുമായി എം പിമാർ ഹൈക്കമാണ്ടിനെ സമീപിച്ചത്. അതേസമയം സംഘടനാ തെരഞ്ഞെടുപ്പ് വന്നാൽ മത്സരിക്കുമെന്ന നിലപാടിൽ ആണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടിയിലെ ഒപ്പം അംഗത്വവിതരണവും പുരോഗമിക്കുകയാണ്.

 

- Advertisement -

Leave A Reply

Your email address will not be published.