Ultimate magazine theme for WordPress.

സിൽവർലൈൻ, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം, പ്രഖ്യാപിച്ച വമ്പൻ പദ്ധതികളിൽ നിന്ന് പിന്നോട്ടില്ലെന്ന് സി പി എം സംസ്ഥാന സമ്മേളന റിപ്പോർട്ട്

0

കൊച്ചി: പ്രഖ്യാപിച്ച വമ്പൻ പദ്ധതികളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സമ്മേളന റിപ്പോർട്ട്. സിൽവർ ലൈനെതിര പെരുപ്പിച്ച് കാട്ടുന്ന പ്രചാരണങ്ങൾ ആണ് നടക്കുന്നതെന്നാണ് സി പി എം സംസ്ഥാന സമ്മേളന റിപ്പോർട്ട്. തടസങ്ങൾ നീക്കി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സി പി എം സംസ്ഥാന സമ്മേളന റിപ്പോർട്ട് പറയുന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെ നാട്ടുകാരും പ്രതിപക്ഷവും പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് സി പി എം വ്യക്തമാക്കുന്നത്.

ന്യൂനപക്ഷ വർഗീയതയെ ശക്തമായി ചെറുക്കണമെന്നാണ് റിപ്പോർട്ട് അടിവരയിട്ട് പറയുന്നത്. ന്യൂനപക്ഷ വർഗീയത നേരിടുന്നതിലെ പാർട്ടിയുടെ നിലപാട് മുന്നാക്ക വിഭാഗങ്ങൾ ഉറ്റു നോക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരെക്കൂടി ഒപ്പം നിർത്താൻ ന്യൂനപക്ഷ വർഗീയതയെ ചെറുക്കേണ്ടത് അനിവാര്യമാണെന്നും സി പി എം സംസ്ഥാന സമ്മേളന റിപ്പോർട്ട് പറയുന്നു.

- Advertisement -

പാർട്ടിയുമായി അകന്ന് നിന്ന ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിക്കൊപ്പം എത്തുന്നുവെന്നാണ് സി പി എം സംസ്ഥാന സമ്മേളന റിപ്പോർട്ട് പറയുന്നത്. എന്നാൽ സ്വത്വ രാഷ്ട്രീയം ദളിത് പിന്നോക്ക വിഭാഗങ്ങളെ അകറ്റുന്നുവെന്നും പാർട്ടി പറയുന്നു. ഇത് നേരിടണമെന്ന് സിപിഎം സമ്മേളന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

 

- Advertisement -

Leave A Reply

Your email address will not be published.