Ultimate magazine theme for WordPress.

വിവാഹം നടക്കാനായി ഹോളി ദിനത്തിൽ മനുഷ്യക്കുരുതി; 7 വയസുകാരിയെ തട്ടിക്കൊണ്ടുപോയ 2 പേർ പിടിയിൽ

0

ഹോളി ആഘോഷത്തിന് ഭാഗമായി മനുഷ്യകുരുതി നൽകാനായി ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. പെൺകുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായതിൽ ഒരാൾ. ഏറെക്കാലമായി വിവാഹം നടക്കാതിരുന്നതിന് പരിഹാരമായി മനുഷ്യക്കുരുതി നൽകണമെന്ന് മന്ത്രവാദിയാണ് ഇയാൾക്ക് നിർദ്ദേശം നൽകിയത്.

ഈ മേഖലയിലെ പ്രശസ്ത മന്ത്രവാദിയാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. ഇയാളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ബാലികയെ ബലി നൽകിയാൽ വിവാഹം ഉടൻ നടക്കുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം. ഛിജാർസി ഗ്രാമവാസിയായ പെൺകുട്ടിയെ മാർച്ച് 13നാണ് തട്ടിക്കൊണ്ടുപോയത്. ഈ കുട്ടിയെ ഭാഗ്പതിൽ നിന്നാണ് പൊലീസ് രക്ഷപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന് പരാതി ഉയർന്നതിന് പിന്നാലെ പൊലീസ് കുഞ്ഞിന് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു.

- Advertisement -

കുട്ടിയെ കാണാതായി നാട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു ഇതിൽ ഫലം കാണാതെ വന്നതോടെയാണ് വീട്ടുകാർ പൊലീസിനെ സമീപിച്ചത്. ഈ പ്രദേശത്തെ 200ൽ അധികം പേരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നിരീക്ഷിച്ച ശേഷമാണ് കുഞ്ഞിനെ കടത്തിയവരെ കണ്ടെത്താനായത്. ഇതിന് പിന്നാലെ അയൽവാസിയേയും സഹായിയേയും പൊലീസ് കണ്ടെത്തുകയായിരുന്നു. സോനു ബാൽമികി എന്നയാളും ഇയാളുടെ സഹായി നീതുവാണ് പിടിയിലായിട്ടുള്ളത്. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. സതേന്ദ്ര എന്ന മന്ത്രവാദിയേയും പൊലീസ് തിരിയുന്നുണ്ട്. നിരന്തരമായി നദ്യപിക്കുന്ന സ്വഭാവമുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

ഇവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊലീസ് വ്യക്തമാക്കി. ഹോളി ദിനത്തിൽ പെൺകുഞ്ഞിനെ ബലി നൽകാനായിരുന്നു ഇവരുടെ ശ്രമം. കേസിലെ പ്രതികളായ മൂന്ന് പേർ ഒളിവിൽ പോയതായാണ് സംശയിക്കുന്നത്. ഭാഗ്‌പേട്ടിൽ വച്ച് ഹോളി ദിനത്തിൽ കുഞ്ഞിനെ ബലി നൽകാനുള്ള ഒരുക്കത്തിലായിരുന്നു സംഘമുണ്ടായിരുന്നത്. കുഞ്ഞിനെ കണ്ടെത്തിയ പൊലീസ് സംഘത്തിന് അൻപതിനായിരം രൂപയുടെ അവാർഡാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.