Ultimate magazine theme for WordPress.

സംസ്ഥാനത്ത് ടാറ്റൂ സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന; നടപടി വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന സൂചനയിൽ

0

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന നടത്തുന്നു. ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന വിവരത്തെത്തുടർന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാനത്തിൽ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.

ഇന്നലെ കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റൂ സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. 4 സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കൾ കണ്ടെത്തിയില്ലെന്നും എക്‌സൈസ് അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.