Ultimate magazine theme for WordPress.

കറന്റ് കണക്ഷൻ കിട്ടാൻ ആത്മഹത്യയ്ക്കൊരുങ്ങിയ വീട്; ആ ഒറ്റമുറിക്കുടിലിലേക്ക് ഭാ​ഗ്യദേവത, 80 ലക്ഷം

0

ആലപ്പുഴ: ഷണ്മുഖൻറെ ഒറ്റമുറിക്കുടിലിലേക്ക് എൺപത് ലക്ഷത്തിന്റെ ഭാഗ്യമെത്തി. അരൂർ പഞ്ചായത്ത് ആറാം വാർഡിൽ പുത്തൻവീട് ഷൺമുഖനെ ആണ് ഭാ​ഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം ഷണ്മുഖൻ എടുത്ത ലോട്ടറിക്കാണ്.

പ്ലാസ്റ്റിക് ഷീട്ട് കെട്ടി മുകളിൽ ഓടുമേഞ്ഞ കുടിലിലാണ് ഷൺമുഖനും ഭാര്യ റീത്തയും ഇവരുടെ ആൺമക്കളായ വൈശാഖും വിഷ്ണുവും മരുമകളും കഴിയുന്നത്. അരൂരിലെ ലക്ഷ്മി ലോട്ടറി ഏജൻസിയിൽ നിന്നാണ് ഷൺമുഖൻ അഞ്ച് ടിക്കറ്റുകൾ എടുത്തത്. ബാക്കി നാല് ടിക്കറ്റുകള്‌‍ക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ലഭിക്കും.

- Advertisement -

വൈദ്യുതി കണക്ഷനുവേണ്ടി ആത്മഹത്യക്ക് ഒരുങ്ങിയ റീത്ത

13 വർഷങ്ങൾക്ക് മുൻപ് ഷണ്മുഖൻറെ മകൻ വൈശാഖ് പത്താംക്ലാസിൽ പഠിക്കുന്ന കാലത്ത് ഇവരുടെ വീട്ടിൽ വൈദ്യുതി ലഭിച്ചിരുന്നില്ല. വെളിച്ചമില്ലാതെ പരീക്ഷക്ക് പഠിക്കില്ലെന്ന് വൈശാഖ് വാശിപിടിച്ചു. സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് പഞ്ചായത്ത് വീട്ട് നമ്പർ ഇടാൻ കൂട്ടാക്കിയില്ല. ഇതോടെ വൈദ്യുതി കണക്ഷൻ ലഭിക്കില്ലെന്ന് പറഞ്ഞ് വൈദ്യുതി അധികൃതരും കൈമലർത്തി. മകന്റെ പഠനത്തെക്കുറിച്ച് മാത്രം ചിന്തിച്ച ഷണ്മുഖൻറെ ഭാര്യ റീത്ത അരൂർ പഞ്ചായത്ത് അധികാരികളുടെ മുന്നിൽ മണ്ണെണ്ണയുമായെത്തി ആത്മഹത്യക്ക് ഒരുങ്ങി. വിവരമറിഞ്ഞ ആലപ്പുഴ കളക്ടർ  വൈദ്യുതി കണക്ഷൻ നൽകാൻ ചേർത്തല തഹസിൽദാർക്ക് ഉത്തരവു നൽകി. ഇന്ന് പഠനമൊക്കെ പൂർത്തിയാക്കി വൈശാഖും വൈഷ്ണവും ജോലിക്കായി കാത്തുനിൽക്കുകയാണ്. ഇതിനിടെയാണ് ഭാഗ്യം വീട്ടിലേക്ക് എത്തുന്നത്.

- Advertisement -

Leave A Reply

Your email address will not be published.