കൊച്ചി: രണ്ടു ദിവസമായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,320 രൂപ. ഗ്രാം വില 70 രൂപ താഴ്ന്ന് 4915 ആയി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഏഴാം തീയതി മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധിക്കുകയായിരുന്നു. രണ്ടാഴ്ച കൊണ്ട് ഗ്രാം വില 4985 രൂപ വരെ എത്തിയിരുന്നു
- Advertisement -