തിരുവനന്തപുരം: കശുവണ്ടി പെറുക്കുന്ന ചുമതലയും ഇനി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. പൊലീസിന്റെ അധീനതയിലുള്ള പ്രദേശത്തെ കശുവണ്ടികള്‍ പെറുക്കുന്ന ചുമതലയാണ് പൊലീസുകാര്‍ക്ക് നല്‍കിയിട്ടുള്ളത്. കേരള ആംഡ് പൊലീസിന്റെ നാലാം ബറ്റാലിയനിലെ എസ്‌ഐ അടക്കം മൂന്നുപേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
- Advertisement -
കണ്ണൂര്‍ കേന്ദ്രമായുള്ള കെഎപി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള സ്ഥലങ്ങളില്‍ ഒട്ടേറെ കശുമാവുകളുണ്ട്. ഇവയില്‍ നിന്നുള്ള കശുവണ്ടി ശേഖരിക്കാന്‍ കരാര്‍ നല്‍കുകയായിരുന്നു പതിവ്. ഇക്കുറി നാലു തവണ ലേലം നിശ്ചയിച്ചെങ്കിലും ആരും എറ്റെടുക്കാന്‍ തയ്യാറായില്ല.
കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതും വിപണിയിലെ വിലക്കുറവുമാണ് കരാറുകാര്‍ താത്പര്യം കാണിക്കാത്തതിന് കാരണം. ഈ സാഹചര്യത്തിലാണ് താഴെ വീഴുന്ന കശുവണ്ടി നശിച്ചുപോകും മുമ്പ് ശേഖരിക്കാനും കേടുപാടു കൂടാതെ സൂക്ഷിക്കാനും പൊലീസ് സേനാംഗങ്ങളെ ചുമതലപ്പെടുത്തിയത്.
- Advertisement -