ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയ്യാര്‍, കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരം: കെ കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. മാനേജ്‌മെന്റും ജീവനക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കുമെന്ന് കെഎസ്ഇബിയിലെ ജീവനക്കാരുമായി
നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വൈദ്യുതി മന്ത്രി പറഞ്ഞു.
മുന്‍ധാരണകളില്ലാതെ തീരുമാനങ്ങളെടുക്കാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. കെഎസ്ഇബി തര്‍ക്കത്തില്‍ ചര്‍ച്ച ഫലപ്രദമായിരുന്നെന്നും ഇടപെടാന്‍ വൈകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി തനിക്കുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നില്ലെന്നും ജനങ്ങളിലുള്ള അവമതിപ്പ് ഒഴിവാക്കാന്‍ കൂട്ടായി ശ്രമിക്കണമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
- Advertisement -
വൈദ്യുതി ഭവന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം, ഇന്നലെ അവസാനിപ്പിച്ചിരുന്നു. മെയ് 16 ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. അസോസിയേഷനെ പ്രതിനിധീകരിച്ചത് സുരേഷ് കുമാര്‍ , ഹരികുമാര്‍ എന്നീവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
- Advertisement -