Ultimate magazine theme for WordPress.

രാത്രി നടുറോഡില്‍ ചോരയില്‍ കുളിച്ച് എട്ടുമാസം പ്രായമായ കുഞ്ഞ്; രക്ഷകനായി സ്പീക്കര്‍

0

തിരുവനന്തപുരം: രാത്രി  അപകടത്തില്‍പ്പെട്ട എട്ടുമാസം പ്രായമായ കുഞ്ഞിന് രക്ഷയായി സ്പീക്കര്‍ എം ബി രാജേഷ്. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. തൃത്താലയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സ്പീക്കര്‍. തിരുവനന്തപുരം മംഗലപുരത്തുവെച്ചാണ് അപകടം കണ്ടത്. ദേശീയപാതയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനെ കണ്ട് സ്പീക്കര്‍ വാഹനം നിര്‍ത്തി.

വാഹനാപകട സമയത്ത് കുഞ്ഞ് റോഡിലേക്ക് തെറിച്ചുവീണതാണെന്ന് മനസ്സിലായ സ്പീക്കര്‍ വാഹനത്തില്‍ ഉള്ളവരെ ആശുപത്രിയിലെത്തിക്കാന്‍ പൈലറ്റ് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. ഉടന്‍ തന്നെ സ്പീക്കര്‍ കുഞ്ഞുമായി തൊട്ടടുത്തുള്ള കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ഹോസ്പിറ്റലിലേക്ക് തിരിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. നിലവില്‍ കുഞ്ഞും മാതാപിതാക്കളും അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

- Advertisement -

Leave A Reply