“കോപ് കേരള” കേരളത്തിലെ സഹകരണ ഉൽപ്പന്നങ്ങൾക്ക് പുതിയനാമം
എൻ എം ഡി സി ഉൽപ്പന്നമായ കോപ്പോൾ ബ്രാന്റ് വെളിച്ചെണ്ണ, എളെളണ്ണ എന്നിവയ്ക്ക് കോപ്പ് കേരള പദവി
കേരളത്തിലെ സഹകരണ ഉൽപ്പന്നങ്ങൾക്ക് ” കോപ് കേരള” എന്ന പൊതു ബ്രാന്റ് അനുവദിച്ച് കോപ് മാർട്ട് എന്ന വിപണന ശൃംഖലയിലൂടെ വിപണി ഒരുക്കാനുള്ള സഹകരണ വകുപ്പിന്റെ പദ്ധതിയ്ക്ക് കൊച്ചിയിൽ നടന്നു വരുന്ന സഹകരണ എക്സ്പോ വേദിയിൽ തുടക്കം കുറിച്ചു. സഹകരണവകുപ്പ്മന്ത്രി വി.എൻ വാസവൻ എൻ എം ഡി സി ഉൽപ്പന്നമായ കോപ്പോൾ ബ്രാന്റ് വെളിച്ചെണ്ണ, എളെളണ്ണ എന്നിവയ്ക്ക് കോപ്പ് കേരള പദവി അനുവദിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. എൻ എം ഡി സി ചെയർമാൻ പി. സൈനുദീൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ് , സഹകരണ രജിസ്ട്രാർ അദീല അബ്ദുള്ള ഐ എ എസ് , അഡീഷണൽ രജിസ്ട്രാർ ബിനോയ് കുമാർ, അസിസ്റ്റന്റ് രജിസ്ട്രാർ ബിന്ദുഎന്നിവർ സംബന്ധിച്ചു.
- Advertisement -