ചെന്നൈ:തമിഴ്‌നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി. അവധിദിവസമായതിനാല്‍ സ്‌റ്റേഷനില്‍ കാര്യമായി യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റ ലോക്കോ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.
Beach station train accident now pic.twitter.com/qoTOYhahSQ
— 🇲🇯🇷 (@beingmjr) April 24, 2022
- Advertisement -
ചെന്നൈ താംപരം- ബീച്ച് സ്റ്റേഷനില്‍ വൈകീട്ട് നാലരയോടെയാണ് സംഭവം. അറ്റകുറ്റപ്പണികള്‍ നടക്കുന്ന യാര്‍ഡില്‍ നിന്ന് സ്റ്റേഷനിലേക്ക് സബര്‍ബന്‍ ട്രെയിന്‍ കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്. ബ്രേക്കിങ് സിസ്റ്റത്തിന് ഉണ്ടായ തകരാറാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
- Advertisement -