യെമനില്‍ ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികളെ മോചിപ്പിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്.
സൗദി-ഹൂതി തര്‍ക്കത്തിനിടയിലാണ് മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ ഹൂതി വിമതരുടെ പിടിയിലായത്. ജനുവരി രണ്ടിനായിരുന്നു ഇവര്‍ സഞ്ചരിച്ച യുഎഇ ചരക്കു കപ്പല്‍ അല്‍ഹുദയില്‍ നിന്ന് വിമത സേന പിടിച്ചെടുത്തത്.
- Advertisement -
നയതന്ത്ര തലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്. കേരളത്തിലുള്ള ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവര്‍ സംസാരിച്ചിരുന്നു. ഇവര്‍ ഉടന്‍ നാട്ടിലെത്തുമെന്നാണ് സൂചന.
- Advertisement -