പാരിസ്: ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റായി തുടരും. 58.2 ശതമാനം വോട്ട് നേടിയാണ് മാക്രോൺ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മറൈൻ ലെ പെൻ 41.8 ശതമാനം വോട്ട് ലഭിച്ചു. മെയ് 13ന് പ്രസിഡന്റായി മാക്രോൺ വീണ്ടും അധികാരമേൽക്കും.
ഇന്ത്യൻ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30 വരെ നീണ്ടു. ഏപ്രിൽ 10നായിരുന്നു ഒന്നാം റൗണ്ട് വോട്ടെടുപ്പ്. അന്ന് ഇമ്മാനുവൽ മാക്രോൺ ഒന്നാമതും എതിർ സ്ഥാനാർത്ഥി മറൈൻ ലെ പെൻ രണ്ടാമതും എത്തിയിരുന്നു. വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മാക്രോണിനെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹമാണ്.
- Advertisement -