തൃശൂര്‍: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനു 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തൃശ്ശൂര്‍ ചാവക്കാട് തൊട്ടാപ്പ് സ്വദേശി സെയ്തു മുഹമ്മദിനാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
2017ലാണ് കേസിനാസ്പദമായ സംഭവം. കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയെ ഇയാള്‍ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
- Advertisement -