ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. അല്‍ ബദര്‍ എന്ന ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും പ്രാദേശിക തീവ്രവാദികളാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
പുല്‍വാമയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തിയ രണ്ട് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പുല്‍വാമയിലെ മിത്രിഗാം പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
- Advertisement -
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ഇവര്‍ അന്യ സംസ്ഥാന തൊഴിലാളികളെ നിരന്തരം ആക്രമിച്ചിരുന്നു. രണ്ട് ഏകെ 47 തോക്കുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
- Advertisement -