രാമപുരം: ബദാം കഴിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി മലയാളി യുവാവ്. ഒരു മിനിറ്റിൽ ഏറ്റവുമധികം ബദാം കഴിച്ചാണ് രാമപുരം സ്വദേശി അർജുൻ കെ മോഹനൻ ഗിന്നസ് ലോക റെക്കോഡിൽ ഇടം നേടിയത്.
ഒരു മിനിറ്റിൽ 44 ബദാം കഴിച്ചാണ് അർജുൻ ലോക റെക്കോർഡ് സ്വന്തമാക്കിയത്. ഒരു മിനിറ്റിൽ 40 ബദാം കഴിച്ച യുകെ പൗരന്റെ റെക്കോർഡ് ആണ് അർജുൻ ഇവിടെ കടപുഴക്കിയത്. 2021 ഡിസംബർ 9ന് രാമപുരം സെന്റ് അഗസ്‌റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ വെച്ച് നാല് ഉദ്യോഗസ്‌ഥരുടെ മുന്നിലാണ് പതിനെട്ടുകാരനായ അർജുൻ ബദാം കഴിച്ച് റെക്കോഡിട്ടത്.
- Advertisement -
പെൻസിൽ കാർവിങ്ങിലൂടെ 2021 ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലും അർജുൻ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഒൻപതു വർഷമായി ഓട്ടൻതുള്ളൽ കലാകാരൻ കൂടിയാണ് അർജുൻ.
- Advertisement -