Ultimate magazine theme for WordPress.

പാർശ്വവത്കരിക്കപ്പെട്ട ജന വിഭാഗങ്ങളെ മുഖ്യ ധാരയിലേക്ക് ഉയർത്തും : മന്ത്രി കെ.രാധാകൃഷ്ണൻ

0

പാർശ്വവത്കരിക്കപ്പെട്ട ജന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യമെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ഓരോ വർഷവും മഹത്തായ രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്ത്രീകൾ സ്വയം പ്രവർത്തിക്കുന്നത് അഭിമാനകരമാണ്. വായ്പാതിരിച്ചടവിൽ കുടുംബശ്രീ യൂണിറ്റുകൾ മുന്നിലാണെന്നും 99.5 ശതമാനം വായ്പാ തിരിച്ചടവും കുടുംബശ്രീ പ്രവർത്തകർ നടത്താറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പിന്നാക്ക വികസന കോർപറേഷൻ വഴി നൽകുന്ന മൈക്രോ സംരംഭ വായ്പാ വിതരണം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിന്നാക്ക വികസന കോർപറേഷൻ വഴി പനവൂർ ഗ്രാമ പഞ്ചായത്തിൽ 34 കുടുംബശ്രീ യൂണിറ്റുകൾക്കായി 1.68 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്യുന്നത്. 75 ശതമാനം ബി.പി.എൽ അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബശ്രീ യൂണിറ്റുകൾക്കാണ് മുൻഗണന. ഓരോ യൂണിറ്റിനും അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ വായ്പ നൽകും.

- Advertisement -

പനവൂർ എച്ച്. ഐ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. പനവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി.എസ്, ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.

- Advertisement -

Leave A Reply

Your email address will not be published.