തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഞായറാഴ്ച വരെ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
- Advertisement -
ഇന്ന് ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഇല്ലാത്തത്.
നാളെയും മറ്റന്നാളും പാലക്കാട് ഒഴികെ, തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ ഈ ജില്ലകള്‍ക്കു പുറമേ കണ്ണൂരിലും ജാഗ്രതാ നിര്‍ദേശമുണ്ട്.
സംസ്ഥാനത്ത് കാലവര്‍ഷം ഇക്കുറി നേരത്തെ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 27ന് മണ്‍സൂണ്‍ കേരളത്തില്‍ എത്തുമെന്നാണ് കരുതുന്നത്
- Advertisement -