Ultimate magazine theme for WordPress.

മൂന്നു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍; പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത

0

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് മേഖലകളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇതിന്റെ സ്വാധീനഫലമായി അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റുമാണ് പ്രവചിക്കുന്നത്.  തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

- Advertisement -

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ച തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.