തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കാം. ഇതിനായി മന്ത്രിയെ വിവരം നേരിട്ട് അറിയിക്കുന്നതിനുള്ള ‘റിങ് റോഡ്’ എന്ന ഫോണ്‍ ഇന്‍ പരിപാടി ഇന്ന് നടക്കും.
- Advertisement -
വൈകീട്ട് അഞ്ചു മണി മുതല്‍ ആറു മണി വരെ ഒരു മണിക്കൂറാണ് മന്ത്രി പൊതുജനങ്ങളോട് സംവദിക്കുക. ജനങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും മന്ത്രി നേരിട്ട് കേള്‍ക്കും. ഈ പരിപാടിയിലേക്ക് വിളിക്കേണ്ട നമ്പര്‍ 18004257771.
- Advertisement -