സർക്കാർ ജോലി കിട്ടിയ ഭാര്യയോടുള്ള അസൂയയും അപകർഷതാബോധവും മൂലം അവരുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ്.
കൊൽക്കത്ത:സർക്കാർ ജോലി കിട്ടിയ ഭാര്യയോടുള്ള അസൂയയും അപകർഷതാബോധവും മൂലം അവരുടെ കൈപ്പത്തി വെട്ടിമാറ്റി ഭർത്താവ്. ബംഗാളിലെ ഈസ്റ്റ് ബുർധ്വാൻ ജില്ലയിലെ കേതുഗ്രാമിൽ തിങ്കളാഴ്ചയാണ് സംഭവം. ആരോഗ്യ വിഭാഗത്തിലെ നഴ്സ് ആയാണ് ഭാര്യ രേണു ഖാത്തുന് ജോലി കിട്ടിയത്. രേണുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയശേഷം ഭർത്താവ് ഷേർ മുഹമ്മദ് അവരെ ആശുപത്രിയിൽ എത്തിച്ചശേഷം മുങ്ങുകയും ചെയ്തു.
രേണുവിനെ ഷേർ മുഹമ്മദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെട്ടിമാറ്റിയ കൈപ്പത്തി കൂടെ കൊണ്ടുപോയില്ല. ഡോക്ടർമാർക്ക് ഒരു തരത്തിലും ആ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കാൻ അവസരം കൊടുക്കാതിരിക്കാനായിരുന്നു ഈ നീക്കം. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനു പിന്നാലെ ഇയാൾ മുങ്ങി. ഇയാളുടെ കുടുംബവും ഒളിവിൽപ്പോയി.
- Advertisement -
നഴ്സിങ് പഠിച്ചശേഷം സമീപ നഗരമായ ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ പരിശീലനത്തിലായിരുന്നു രേണുവെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ സർക്കാരിൽ ജോലി ലഭിക്കുകയും ചെയ്തു. ഇതാവാം ഭർത്താവിനെ പ്രകോപിപ്പിച്ചത്. ഷേർ മുഹമ്മദിന് ജോലിയില്ല. സർക്കാർ ജോലി ലഭിച്ച ഭാര്യ തന്നെ വിട്ടുപോകുമെന്ന് ഇയാൾ ഭയന്നിരിക്കാമെന്നും നാട്ടുകാർ പറയുന്നു. ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേർ മുഹമ്മദ് പറയാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ജോലിക്കു പോകാൻതന്നെയായിരുന്നു രേണുവിന്റെ തീരുമാനം.
- Advertisement -