നാഗര്‍കോവില്‍: മുട്ടം തീരദേശ ഗ്രാമത്തില്‍ അമ്മയെയും മകളെയും തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ആന്റോ സഹായരാജിന്റെ ഭാര്യ പൗലിന്‍ മേരി (48), പൗലിന്‍ മേരിയുടെ അമ്മ തിരസമ്മാള്‍(90) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ 16 പവന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ആന്റോ സഹായരാജും മകനും വിദേശത്തായതിനാല്‍ പൗലിന്‍ മേരിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ ഫോണില്‍ വിളിച്ചിട്ട് എടുക്കാതെ വന്നപ്പോള്‍, ഉച്ചയോടെയെത്തിയ ബന്ധുവാണ് വീട് പൂട്ടിക്കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് വീട് കുത്തിത്തുറന്ന് അകത്തു കടന്നപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടത്.
- Advertisement -
പൗലിന്‍ മേരിയുടെ കഴുത്തില്‍ ധരിച്ചിരുന്ന 11 പവന്‍ മാലയും തിരസമ്മാളിന്റെ അഞ്ചുപവന്റെ മാലയുമാണ് കവര്‍ന്നത്. വീട്ടിലെ ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്കടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഡി.ഐ.ജി. പ്രമേഷ് കുമാര്‍, എസ്.പി. ഹരികിരണ്‍ പ്രസാദ് തെളിവെടുപ്പു നടത്തി. വെള്ളിച്ചന്ത പോലീസ് കേസെടുത്തു. പ്രതികളെ പിടിക്കാനായി കുളച്ചല്‍ ഡിവൈ.എസ്.പി. തങ്കരാമന്റെ നേതൃത്വത്തില്‍ അഞ്ചു പ്രത്യേക സംഘത്തെ നിയോഗിച്ചു.
- Advertisement -