ലക്‌നൗ : പബ്ജി കളിക്കുന്നത് വിലക്കിയതിന് പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ വെടിവെച്ചു കൊന്നു. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് കുട്ടി കൃത്യം നടത്തിയത്. കുട്ടി വീഡിയോ ഗെയിമിന് അടിമയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
- Advertisement -
കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയരാക്കുമെന്നും ലക്‌നൗ പൊലീസ് അറിയിച്ചു.
- Advertisement -