സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കുന്ന അപേക്ഷയില്‍ നിന്ന് ‘താഴ്മയായി’ എന്ന പദം ഒഴിവാക്കാന്‍ കാരണക്കാരനായത് പന്തളം സ്വദേശി
പന്തളം: സര്‍ക്കാര്‍ ഓഫീസുകളില്‍ നല്‍കുന്ന അപേക്ഷയില്‍ നിന്ന് ‘താഴ്മയായി’ എന്ന പദം ഒഴിവാക്കാന്‍ കാരണക്കാരനായത് പന്തളം സ്വദേശി. പന്തളം തോന്നല്ലൂര്‍ മാപ്പിളതൂക്കില്‍ ടി.മനോജ്, 2021 ഡിസംബര്‍ 15-ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് നല്‍കിയ നിവേദനത്തിലാണ് സര്‍ക്കാര്‍ ‘താഴ്മയായി’ എന്ന പദം ഔദ്യോഗിക ഫോറങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അപേക്ഷിക്കുന്നു, അഭ്യര്‍ഥിക്കുന്നു എന്ന് മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും ‘താഴ്മയായി’ എന്ന പദം പൂര്‍ണമായും ഒഴിവാക്കണമെന്നും കാണിക്കുന്ന ഉത്തരവ് മാര്‍ച്ച് 22-ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്.സീമ ഗവ. വകുപ്പുകളിലേക്ക് നല്‍കി.
- Advertisement -
ഈ വിവരം മനോജിനെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പില്‍നിന്ന് അറിയിക്കുകയും ചീഫ് സെക്രട്ടറി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തതായി മനോജ് പറഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് എല്ലാ കാര്യങ്ങളും നിറവേറ്റുന്ന സര്‍ക്കാരിന് നല്‍കുന്ന അപേക്ഷയില്‍ ജനങ്ങള്‍ താഴ്മയായി അപേക്ഷ നല്‍കേണ്ട ആവശ്യമില്ലെന്ന തോന്നലാണ് സാമൂഹിക പ്രവര്‍ത്തകനായ മനോജിനെ ഇങ്ങനെ ഒരു നിവേദനം നല്‍കാന്‍ പ്രേരിപ്പിച്ചത്.
- Advertisement -