Ultimate magazine theme for WordPress.

സംസ്ഥാനജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ജൂലായ് മുതൽ നടപ്പാക്കാനുള്ള ശ്രമവുമായി ധനവകുപ്പ്

0

തിരുവനന്തപുരം: സംസ്ഥാനജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ജൂലായ് മുതൽ നടപ്പാക്കാനുള്ള ശ്രമവുമായി ധനവകുപ്പ്. പദ്ധതിയിൽ ചേരാൻ വിമുഖതകാട്ടിയ ആശുപത്രികളുടെ പ്രതിനിധികളുമായി മന്ത്രി കെ.എൻ. ബാലഗോപാൽ ചർച്ചനടത്തി. ഒരാഴ്ചയ്ക്കകം മറുപടിയറിയിക്കാമെന്നാണ് ആശുപത്രിപ്രതിനിധികൾ അറിയിച്ചിട്ടുള്ളത്.

സന്നദ്ധത അറിഞ്ഞശേഷം ആശുപത്രികളുടെയും മെഡിസെപ് ആനുകൂല്യം ലഭ്യമാകുന്ന ചികിത്സകളുടെയും പട്ടിക പ്രസിദ്ധീകരിക്കും. ഇതിനുസാധിച്ചാൽ ജൂണിലെ ശമ്പളത്തിൽനിന്ന് ആദ്യ പ്രീമിയം ഈടാക്കാൻ ഉത്തരവിറക്കും.

- Advertisement -

ഇൻഷുറൻസ് നടപ്പാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ബാലഗോപാൽ അറിയിച്ചു. അഞ്ചുവർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിക്ക്‌ ഈ വർഷം ജനുവരിയിലാണ് സർക്കാർ അംഗീകാരം ൽകിയത്. ഓറിയന്റൽ ഇൻഷുറൻസിന് കരാർ ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പദ്ധതി യാഥാർഥ്യമാക്കാനായിട്ടില്ല. ചില സ്വകാര്യ ആശുപത്രികളുടെ നിസ്സഹകരമാണ് പ്രധാന തടസ്സം. വിവിധ ചികിത്സകൾക്ക് നിശ്ചയിച്ച തുക കുറവാണെന്ന കാരണത്താലാണ് ആശുപത്രികൾ വിട്ടുനിൽക്കുന്നത്. ചില ആശുപത്രികൾ ചിലയിനം ചികിത്സകൾക്ക് മാത്രമാണ് തയ്യാറായിട്ടുള്ളത്.

പ്രീമിയത്തിന്റെ ആദ്യഗഡുവായി സർക്കാർ ആദ്യം 200 കോടി കമ്പനിക്ക് നൽകണം. മൂന്നുമാസത്തേക്കുള്ള പ്രീമിയമാണിത്. ഈ തുക ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയിൽനിന്ന് ഈടാക്കും. മൂന്നുലക്ഷം രൂപയുടെ പരിരക്ഷയാണ് മെഡിസെപ് നൽകുന്നത്

- Advertisement -

Leave A Reply

Your email address will not be published.