Ultimate magazine theme for WordPress.

സിൽവർലൈൻ പദ്ധതിക്ക് സാമൂഹികാഘാത പഠനസർവ‌േ നടത്താൻ അനുമതിനൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടും സർവേ തുടരുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഹൈക്കോടതി

0

കൊച്ചി: സിൽവർലൈൻ പദ്ധതിക്ക് സാമൂഹികാഘാത പഠനസർവ‌േ നടത്താൻ അനുമതിനൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടും സർവേ തുടരുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ വ്യക്തതവരുത്തി റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.

പദ്ധതി നടപ്പാക്കുന്ന കെ-റെയിൽ എന്ന കമ്പനി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കാളിയായ സംയുക്ത സംരംഭമായിരിക്കെ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ എങ്ങനെ സർവേ നടത്തുമെന്ന് കോടതി ചോദിച്ചു. കെ-റെയിൽ കമ്പനിയിൽ 51 ശതമാനം ഓഹരി സംസ്ഥാനസർക്കാരിനും 49 ശതമാനം റെയിൽവേക്കുമാണ്.

- Advertisement -

ഒരു അക്രഡിറ്റഡ് കമ്പനിയാണ് സർക്കാർ വിജ്ഞാപനപ്രകാരം സർവേ നടത്തുന്നതെന്ന് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ടി.ബി. ഹൂദ് വിശദീകരിച്ചു. ഇതിന് കെ-റെയിലിന്റെ സഹായവുമുണ്ട്. സർവേ നടത്താൻ കേന്ദ്രാനുമതി ആവശ്യമില്ലെന്നും വിശദീകരിച്ചു.

കെ-റെയിൽ സ്‌പെഷ്യൽ ഓഫീസർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടാൻ അനുമതിനൽകി സർവേ ഡയറക്ടർ ഉത്തരവിറക്കിയതെന്നും സർക്കാർ അറിയിച്ചു.

സർവേ ഇപ്പോഴും നടക്കുന്നുണ്ടെന്ന കോടതിയുടെ ചോദ്യത്തിന് ജിയോ ടാഗ് ഉപയോഗിച്ച് നടത്തുന്നതായി സർക്കാർ വിശദീകരിച്ചു. ഇതല്ലേ ആദ്യംമുതൽ പറയുന്നതെന്ന് കോടതിയും പ്രതികരിച്ചു. ഇടക്കാല ഉത്തരവ് പാലിച്ചിരുന്നെങ്കിൽ ഇപ്പോൾ സർവേ പൂർത്തിയാകുമായിരുന്നു. സുപ്രീംകോടതിവരെ ഉത്തരവിട്ടിട്ടും ഇപ്പോൾ എവിടെ എത്തിയെന്നും കോടതി വാക്കാൽ ചോദിച്ചു.

- Advertisement -

Leave A Reply

Your email address will not be published.