Ultimate magazine theme for WordPress.

ലോക രക്തദാതാ ദിനം-2022 ജൂൺ 14

0

2005 മുതൽ എല്ലാ വർഷവും ജൂൺ 14 ലോക രക്തദാതാ ദിനമായി ആചരിച്ചു വരുന്നു.ലോകാരോഗ്യ സംഘടന,ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ദിനം ആചരിക്കുന്നത്.സുരക്ഷിതമായ രക്തത്തിന്റെയും, രക്തഉൽപന്നങ്ങളുടെയും ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനും, രക്തദാതാക്കളോട് നന്ദി പറയുന്നതിനുമായാണ് നാം ലോക രക്തദാതാ ദിനം ആചരിക്കുന്നത്. “രക്തംദാനം ചെയ്യുന്നത് ഐക്യദാർഢ്യം പ്രകടിപ്പിക്കലാണ്.പരിശ്രമത്തിൽ പങ്കുചേരൂ, ജീവൻ രക്ഷിക്കൂ” എന്നതാണ് ഈ വർഷത്തെ സന്ദേശം.

രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും കൈമാറ്റം ഓരോ വർഷവും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നു.ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥകളാൽ ബുദ്ധിമുട്ടുന്ന രോഗികളെ കൂടുതൽ കാലം ജീവിക്കുന്നതിനും,അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സഹായിക്കുന്നതിനൊപ്പം സങ്കീർണ്ണമായ ശസ്ത്രക്രിയാ നടപടിക്രമങ്ങളിൽ പിന്തുണ നൽകാനും ഇത് വഴി സാധിക്കുന്നു.രക്തദാനത്തിന് മാതൃ -ശിശുപരിചരണത്തിലും അത്യന്താപേക്ഷിതമായ പങ്കുണ്ട്. സുരക്ഷിതമായ രക്തവും രക്ത ഉൽപന്നങ്ങളും ലഭ്യമാക്കുന്നത് പ്രസവസമയത്തും പ്രസവത്തിനുശേഷവും കടുത്ത രക്തസ്രാവം മൂലമുള്ള മരണനിരക്കും വൈകല്യവും കുറയ്ക്കാൻ സഹായിക്കും.സന്നദ്ധ രക്തദാനത്തിലൂടെ മാത്രമേ രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും മതിയായ ലഭ്യത ഉറപ്പാക്കാൻ കഴിയൂ.

- Advertisement -

രക്തദാനത്തിലൂടെ രക്തദാതാവിനും നിരവധി ഗുണങ്ങള്‍ ലഭിക്കുന്നുണ്ട് .ആവര്‍ത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം മൂന്നുമാസത്തിലൊരിക്കല്‍ വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനയും ഇതിലൂടെ നടക്കുന്നു . സന്നദ്ധ രക്തദാനം ഒരു സഹായമല്ല , മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

- Advertisement -

Leave A Reply

Your email address will not be published.