Ultimate magazine theme for WordPress.

നൂറുദിന കര്‍മ്മ പരിപാടി ജില്ലയില്‍ 1319 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍

0

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഒരുലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കലക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി ജില്ലാതല മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ ജില്ലാതല വിതരണം ഉദ്ഘാടനം ചെയ്തു. പുത്തന്‍കുന്ന് ചിറ്റൂര്‍ കോളനിയിലെ ലക്ഷ്മി റേഷന്‍കാര്‍ഡ് ഏറ്റുവാങ്ങി. ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ജയിംസ് പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ.കെ. റജീന, ജില്ലാ സപ്ലൈ ഓഫീസര്‍ ജൂനിയര്‍ സൂപ്രണ്ട് ഇ.എസ്. ബെന്നി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എം. എം. പ്രവീണ്‍ ലാല്‍, സുല്‍ത്താന്‍ ബത്തേരി അസി. താലൂക്ക് ഓഫീസര്‍ കെ. ബാലകൃഷ്ണന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ ആദ്യഘട്ടത്തില്‍ 40 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. ജില്ലയില്‍ പരിപാടിയുടെ ഭാഗമായി 1319 റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റും.

- Advertisement -

Leave A Reply