Ultimate magazine theme for WordPress.

കരുതൽമേഖല ഒരു കിലോമീറ്റർ: തീരുമാനം ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്

0

തിരുവനന്തപുരം: സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള ബഫർസോണിന് ഒരു കിലോമീറ്റർ പരിധി നിശ്ചയിക്കുന്ന തീരുമാനമെടുത്തത് 2019 ഒക്ടോബർ പത്തിലെ സംസ്ഥാന മന്ത്രിസഭാ യോഗം. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് ഈ തീരുമാനമുണ്ടായത്. യോഗശേഷം സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

‘സംസ്ഥാനത്ത് പാരിസ്ഥിതികദുരന്തങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർവരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ച് കരട് വിജ്ഞാപന നിർദേശങ്ങളിൽ മാറ്റംവരുത്താൻ മന്ത്രിസഭ തത്ത്വത്തിൽ അംഗീകാരം നൽകി’ എന്ന് അന്നത്തെ പത്രക്കുറിപ്പിൽ പറയുന്നു.

- Advertisement -

ഒരു കിലോമീറ്റർ ബഫർസോണിന് പരിധി നിശ്ചയിച്ച സുപ്രീംകോടതി ഇക്കാര്യത്തിൽ ഇളവുനൽകാൻ സ്വീകരിക്കേണ്ട കാര്യവും വിധിയിൽ പറയുന്നു. ബഫർസോൺ മേഖലയിലെ നിരോധനത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തിയാണ് ഇളവ് തേടേണ്ടത്. ഇത് സംസ്ഥാനസർക്കാരിന്റെ ചുമതലയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു. അനുകൂല നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.

 

- Advertisement -

Leave A Reply

Your email address will not be published.