മലപ്പുറം: ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പില്‍ നൗഫലാണ് (40) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പുറത്തൂര്‍ ഭാഗത്ത് നിന്നു നരിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്നു. അതിനിടെ നൗഫല്‍ ഓടിച്ചിരുന്ന ഓട്ടോ ഇടതു വശത്തെ നടപ്പാതയില്‍ തട്ടി മറിഞ്ഞാണ് അപകടം സംഭവിച്ചത്.
- Advertisement -
ഇന്ന് രാവിലെ 7.30നാണ് അപകടം നടന്നത്. വീഴ്ചയില്‍ ഓട്ടോയുടെ അടിയില്‍പ്പെട്ട നൗഫലിന് തലക്കും നെഞ്ചിനും സാരമായി പരിക്കേറ്റു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ഉച്ചക്ക് 12 മണിയോടെ മരിച്ചു.
പിതാവ്: മൊയ്തീന്‍ കുട്ടി (ബാവ). മാതാവ്: കുഞ്ഞീമ. ഭാര്യ: ജംഷീന. മകള്‍: ഹവ്വാ മറിയം. സഹോദരങ്ങള്‍: ശിഹാബ്, റിയാസ്.
- Advertisement -