ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍
കണ്ണൂര്‍: ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ധീരജിന്റെ കുടുംബത്തെ വേദനിപ്പിക്കാന്‍ വേണ്ടിയല്ല തന്റെ പരാമര്‍ശം. കേസിലെ പ്രതിയായ നിഖില്‍ പൈലിയെ കൊലപ്പെടുത്താന്‍ ശ്രമിക്കവേയാണ് ധീരജിന് കുത്തേറ്റത്. പ്രതികളെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും സുധാകരന്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
‘ഞാന്‍ ഈ പറഞ്ഞ വാക്ക് ഒരു കുടുംബത്തെയോ ആരെയെങ്കിലുമോ വേദനിപ്പിക്കാനല്ല. ഇരന്നുവാങ്ങിയ മരണമെന്ന് പറയാന്‍ എന്താണ് കാരണം? അവന്‍ (നിഖില്‍ പൈലി) അവരെ വെട്ടാനോ കുത്താനോ വന്നവനല്ലല്ലോ. അവന്‍ എസ്.എഫ്.ഐയുടെ കുട്ടിയെ, ധീരജിനെ വെട്ടാനും കുത്താനും വന്നവനായിരുന്നെങ്കില്‍ ഓടേണ്ടല്ലോ?. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചില്ലേ. എതാണ്ട് ഒന്ന് -രണ്ടര കിലോമീറ്റര്‍ അവന്‍ ഓടിയില്ലേ? ഓടി അവന്‍ ക്ഷീണിച്ച് വീണില്ലേ. ആ വീണിടത്ത് വെച്ചല്ലേ അവന് (ധീരജിന്) കുത്തുകൊണ്ടത്.
ഞങ്ങള്‍ മനസ്സിലാക്കുന്നത്, ഒരു അസെസ്‌മെന്റ് പറയുകയാണ്- നിഖില്‍ പൈലി വീഴുന്നു. നിഖില്‍ പൈലി അങ്ങോട്ട് കുത്താന്‍ പോയോ? നിഖില്‍ പൈലി ഓടിയോടി വീണവനാണ്. അവന്‍ എവിടെ കുത്തി? അതാണ് ചോദ്യം. അങ്ങനെ ഓടിച്ചില്ലെങ്കില്‍ അങ്ങനെ ഒരു കൊലപാതകമുണ്ടാകുമോ’, സുധാകരന്‍ ചോദിച്ചു.
- Advertisement -
മുന്‍പെങ്ങും കാണാത്തവിധം കോണ്‍ഗ്രസ് ഊര്‍ജസ്വലമാണെന്നും സുധാകരന്‍ പറഞ്ഞു. സമരമുഖങ്ങളില്‍ യുവപ്രാതിനിധ്യം വര്‍ധിച്ചു. എല്ലാ കാര്യങ്ങളും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ആലോചിച്ചാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സമരം ഊര്‍ജിതമാക്കുമെന്നും സുധാകരന്‍ പറഞ്ഞു.
- Advertisement -