ആലപ്പുഴ: കുഞ്ഞിന്റെ ചോറൂണിനിടെ ആനക്കൊട്ടിലിന്റെ കോൺക്രീറ്റ് ഇളകി വീണ് അപകടം. ആലപ്പുഴ കലവൂർ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. അപകടത്തിൽ കുഞ്ഞിന്റെ അമ്മയുടെ തലയ്ക്ക് പരിക്കേറ്റു.
- Advertisement -
രാവിലെ പത്ത് മണിയോടെയാണ് സംഭവം. അഞ്ച് മാസം പ്രായമായ അഭയ ദേവിന്റെ ചോറൂണിനിടെ ആണ് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്. പരിക്കേറ്റ കലവൂർ ചിന്നമ്മ കവല സ്വദേശി ആര്യയെ ആശുപതിയിൽ പ്രവേശിപ്പിച്ചു.
- Advertisement -