ആലുപ്പഴ: ആലപ്പുഴ ബൈപ്പാസിലുണ്ടായ ബൈക്കപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. തൃക്കുന്നപ്പുഴ അബ്ദുള്‍ ഹക്കീം-നസ്രത്ത് ദമ്പതികളുടെ മകള്‍ ഫൗസിയ ഹക്കീം (21) ആണ് മരിച്ചത്.
പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൃക്കുന്നപ്പുഴയിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ഫൗസിയ മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Advertisement -
കര്‍ണാടക മംഗലപുരം യേനെപ്പോയ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഫൗസിയ.
- Advertisement -