കാസര്‍കോട്: കനത്ത മഴ തുടരുന്ന കാസര്‍കോട് നദികള്‍ കരകവിഞ്ഞൊഴുകുന്നു. വീടുകളില്‍ വെള്ളം കയറി. നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു. തേജസ്വിനി പുഴ കരകവിഞ്ഞ് ഒഴുകി പാലായിയിലെ വീടുകളില്‍ വെള്ളം കയറി. മധുവാഹിനി പുഴ കരകവിഞ്ഞ് ഒഴുകി മധൂര്‍ ക്ഷേത്രത്തില്‍ വെള്ളം കയറി. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
- Advertisement -
ഈ സീസണില്‍ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴ കാസര്‍കോട് ജില്ലയില്‍ ലഭിച്ചിട്ടുണ്ട്. 1302 മില്ലി മീറ്റര്‍ മഴയാണ് ജൂണ്‍ 1 മുതല്‍ 10 വരെ ജില്ലയില്‍ പെയ്തത്.
അതിനിടെ, കാസര്‍കോട് വെള്ളരിക്കുണ്ട് കല്ലപ്പള്ളിയില്‍ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. വലിയ ശബ്ദത്തോടുകൂടിയ പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് രാവിലെയാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ ഭൂചലനം പ്രദേശത്ത് അനുഭവപ്പെിരുന്നു. കര്‍ണാടക സുള്ള്യയിലും കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
- Advertisement -