വെള്ളമുണ്ട: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ തെയ്യാറാക്കിയ ഡിവിഷൻ ഡെമോഗ്രാഫി പ്രകാശനം ചെയ്തു. വെള്ളമുണ്ട സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടി.രാജീവ് കുമാറിന് നൽകി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ക്രമീകരിച്ച ജനസംഖ്യാ രേഖയാണ് ഡിവിഷൻ ഡെമോഗ്രാഫി.അബ്ദുള്ള.കെ,മിഥുൻ മുണ്ടക്കൽ,പ്രമോദ്.സി,മനു അഗസ്റ്റിൻ,സുഹൈൽ.വി.പി തുടങ്ങിയവർ സംബന്ധിച്ചു.ജനസംഖ്യയുമായി ബന്ധപ്പെട്ട അവബോധം പൊതുജനങ്ങൾക്ക് നൽകുക എന്ന ഉദ്ദേശത്തോടെ എല്ലാ വർഷവും ജൂലൈ 11 ന് ആചരിക്കുന്ന വാർഷിക പരിപാടിയാണ് ലോക ജനസംഖ്യാ ദിനം. 1989 -ൽ യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഗവേണിംഗ് കൗൺസിലാണ് ദിനാചരണത്തിന് ആഗോള തലത്തിൽ തുടക്കം കുറിച്ചത്.
- Advertisement -