Ultimate magazine theme for WordPress.

കാട്ടില്‍ വള്ളിമാങ്ങ ശേഖരിക്കാന്‍ പോയി; നിലമ്പൂരില്‍ 56കാരനെ കരടി ആക്രമിച്ചു, ആശുപത്രിയില്‍

0

നിലമ്പൂര്‍: വനത്തില്‍ വള്ളിമാങ്ങ ശേഖരിക്കാന്‍ പോയ അന്‍പത്തിയാറുകാരനെ കരടി ആക്രമിച്ചു. പരിക്കേറ്റ ടി കെ കോളനി മരടന്‍ കുഞ്ഞനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. അമരമ്പലം ടി കെ കോളനിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

 

- Advertisement -

ഒറ്റയ്ക്ക് വനത്തില്‍ പോയ കുഞ്ഞനെ പിന്നില്‍നിന്ന് കരടി ആക്രമിക്കുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ ഇയാള്‍ ഉടന്‍ തന്നെ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. അയല്‍വാസി രഘുരാമനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കNd] ചേര്‍ന്ന് കുഞ്ഞനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഥമ ചികിത്സ നല്‍കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -

Leave A Reply

Your email address will not be published.