സ്‌കൂളില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങി; റെയില്‍വെ ട്രാക്കില്‍ കഞ്ചാവ് വലി, ഒന്‍പതാംക്ലാസുകാരന്‍ പിടിയില്‍
മലപ്പുറം: റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിച്ച ഒമ്പതാം ക്ലാസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായി. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്തെ പൗറാജിന്റെ പുരക്കല്‍ മുഹമ്മദ് അര്‍ഷിദ് (19), പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്തെ പാത്തക്കുഞ്ഞാലിന്റെ പുരക്കല്‍ ഉമറുല്‍ മുക്താര്‍ (21), വള്ളിക്കുന്ന് ആനങ്ങാടിയിലെ സല്‍മാനുല്‍ ഫാരിസ് (18), വള്ളിക്കുന്ന് ആനങ്ങാടിയിലെ കിഴക്കന്റെ പുരക്കല്‍ മുഷ്താഖ് അഹമ്മദ് (18) എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
- Advertisement -
പരപ്പനങ്ങാടി ഓവര്‍ ബ്രിഡ്ജിന് താഴെ റെയില്‍വേ ട്രാക്കില്‍ നിന്നും വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ നിന്നും അയപ്പന്‍ കാവ് റെയില്‍വെ പുറമ്പോക്കില്‍ നിന്നുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത ഒമ്പതാം ക്ലാസുകാരന്‍ വീട്ടില്‍ നിന്നും സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയിട്ട് കഞ്ചാവ് വലിക്കുവാനായി റെയില്‍വേ ട്രാക്കില്‍ എത്തുകയായിരുന്നു. ഇതിനിടയിലാണ് വലയിലായത്..
- Advertisement -