ചെന്നൈ: പ്രശസ്ത ചിത്രകാരന്‍ അച്യുതന്‍ കൂടല്ലൂര്‍(77) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.കണ്ടംപററി ചിത്രരചനയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ചിത്രകാരനാണ് അച്യുതന്‍ കൂടല്ലൂര്‍. പാലക്കാട് ജില്ലയിലാണ് ജനനമെങ്കിലും താമസിച്ചിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും തമിഴ്‌നാട് കേന്ദ്രമായിട്ടായിരുന്നു.കേന്ദ്ര ലളിതകലാ അക്കാദമി പുരസ്‌കാരം, തമിഴ്നാട് ലളിതകലാ അക്കാദമി അവര്‍ഡ്, കേരള ലളിത കലാ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്.
- Advertisement -