Ultimate magazine theme for WordPress.

അനാഥനായി നായക നടന്റെ മരണം, രാജ്‌മോഹൻ വിടവാങ്ങി; മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ മോർച്ചറിയിൽ

0

ടൻ രാജ്മോഹൻ അന്തരിച്ചു. 1967ൽ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന ചിത്രത്തിലെ നായകനാണ് രാജ്മോഹൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഏറ്റെടുക്കാൻ ആളില്ലാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

- Advertisement -

കലാനിലയം കൃഷ്ണൻനായർ സംവിധാനം ചെയ്ത ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവൽ ആധാരമാക്കിയുള്ള സിനിമയിൽ മാധവൻ എന്ന നായകവേഷമാണ് രാജ്മോഹൻ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണൻനായരുടെ മരുമകനായിരുന്നു രാജ്മോഹൻ. പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച് മാറി താമസിച്ചു. ബന്ധം അകന്നതിന് ശേഷം സിനിമ പൂർണ്ണമായും ഉപേക്ഷിക്കുകയായിരുന്നു രാജ്മോഹൻ.

ഏറെക്കാലം നോക്കാൻ ആളില്ലാത്തെ ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാർകോട്ടയിലുള്ള അനാഥാലയത്തിൽ അന്തേവാസിയായി. കഴിഞ്ഞ നാലാം തിയതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു അന്ത്യം. ഇന്നലെ മുതൽ മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

- Advertisement -

Leave A Reply