ചെന്നൈ: കള്ളക്കുറിച്ചിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപികമാര്‍ അറസ്റ്റില്‍. കള്ളക്കുറിച്ചി ചിന്നസേലം ശക്തി മെട്രിക്കുലേഷന്‍ സ്‌കൂളിലെ ഗണിതാധ്യാപികയായ കൃതിക, കെമിസ്ട്രി അധ്യാപിക ഹരിപ്രിയ എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.കഴിഞ്ഞദിവസം സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ ശിവശങ്കരന്‍, സെക്രട്ടറി ശാന്തി, മാനേജ്‌മെന്റ് പ്രതിനിധിയായ രവികുമാര്‍ എന്നിവരെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തമിഴ്‌നാട് സി.ബി-സി.ഐ.ഡിയ്ക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു.
അതിനിടെ, കഴിഞ്ഞദിവസം നടന്ന കലാപവുമായി ബന്ധപ്പെട്ട് 120-ഓളം പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. സ്‌കൂളും വാഹനങ്ങളും അടിച്ചുതകര്‍ത്തവരാണ് പിടിയിലായിട്ടുള്ളത്. ഇവരെ തിങ്കളാഴ്ച ഉച്ചയോടെ കള്ളക്കുറിച്ചിയിലെ കോടതിയില്‍ ഹാജരാകും.
- Advertisement -