ഭ്രാന്തന്മാര്‍ ട്രോള്‍ അയക്കും, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്‍ഡിഗോ ശ്രദ്ധിച്ചിട്ടുണ്ട്- ഇ.പി.ജയരാജന്‍
കണ്ണൂര്‍: തനിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡിഗോയ്ക്ക് കത്തയച്ചതായി ഇ.പി. ജയരാജന്‍. നിങ്ങള്‍ ചെയ്തത് തെറ്റാണെന്നും തിരുത്തണമെന്നുമാണ് തന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോണ്‍ഗ്രസിലെ ചില എം.പിമാര്‍ കത്തയച്ചതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഇന്‍ഡിഗോ കമ്പനിക്കാര്‍ സശ്രദ്ധം ശ്രദ്ധിച്ചിട്ടുണ്ട്. അതിന് അനുസരിച്ച് അവരില്‍നിന്ന് ഒരു പ്രതികരണമുണ്ടാകുമെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ യുവജനരംഗത്ത് പ്രവര്‍ത്തിക്കുന്ന കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് ഒരു ട്രെയിനുണ്ടായിരുന്നു അത് മൂന്നു ദിവസം കഴിഞ്ഞേ ഡല്‍ഹിയില്‍ എത്തൂ. ആ ട്രെയിനില്‍ കണ്ണൂരില്‍നിന്ന് ഡല്‍ഹിയില്‍ പോയും ആ ട്രെയിനില്‍ തിരിച്ചുവന്നും രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ ആളാണ്. അതുകൊണ്ട് ട്രെയിനില്‍ പോകുന്നതിലൊന്നും എനിക്ക് ഒരു പ്രയാസവുമില്ല. പിന്നീട് വിമാനസര്‍വീസ് വന്നു, സൗകര്യങ്ങള്‍ വന്നു. അപ്പോള്‍ സ്വാഭാവികമായും മനുഷ്യര്‍ ആ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി.
- Advertisement -
ഇന്‍ഡിഗോയുടെ നിലപാട് തെറ്റായ നിലപാടാണ്, ആ തെറ്റ് മാറ്റുമോയെന്ന് നമുക്ക് നോക്കാം. ഞാന്‍ ചെയ്തത് ശരിയാണ്. അന്വേഷണം നടത്തിയവര്‍ക്ക് കേരളത്തിലെ സ്ഥിതിഗതികള്‍ അറിയില്ല, എന്നെ അവര്‍ നിരോധിച്ചെങ്കില്‍ ഞാന്‍ അവരെ അങ്ങ് നിരോധിച്ചു’- ഇ.പി. ജയരാജന്‍ പറഞ്ഞു.
- Advertisement -