Ultimate magazine theme for WordPress.

കാലാവസ്ഥയടക്കം പ്രതിസന്ധി ഉണ്ടാക്കുന്നു; റോഡ് തകര്‍ച്ചയില്‍ പി.എ മുഹമ്മദ് റിയാസ്

0

തിരുവനന്തപുരം: കേരളത്തിലെ റോഡുകള്‍ തകരാന്‍ കാലാവസ്ഥ അടക്കമുള്ളവ ഇടയാക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഴക്കാലത്ത് റോഡുകളുടെ അവസ്ഥ പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് തയ്യാറാക്കി വരികയാണെന്നും റോഡുകളുടെ നിലവാരം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടത്താനാണ് ശ്രമമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.പൊതുമരാമത്ത് വകുപ്പിനെ സംബന്ധിച്ചിടത്തോളം റെക്കോഡ് പ്രവര്‍ത്തി നടക്കുന്ന സമയമാണിത്. കേരളത്തിലെ റോഡുകളില്‍ ഒരു കുഴി പോലും ഉണ്ടാവാതിരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ജില്ലകളില്‍ വകുപ്പുകളുടെ ഏകോപനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ റോഡുകളുടെ 50 ശതമാനം അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ബിഎംഎന്‍ബിസിയാക്കിമാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എല്‍ദോസ് കുന്നപ്പിള്ളിയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ പ്രതിപക്ഷ ബഞ്ചിലെ പലരുടേയും മനസ് ഈ പ്രമേയത്തിന് ഒപ്പമല്ല എന്ന് തനിക്കറിയാമെന്നും മനസുകൊണ്ട് അവര്‍ പൊതുമരാമത്ത് വകുപ്പിനും സര്‍ക്കാരിനും നല്‍കുന്ന ഹസ്തദാനം സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.