Ultimate magazine theme for WordPress.

ശക്തമായ നീരൊഴുക്ക് : പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

0

തൃശൂര്‍: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. രാവിലെ 10 ന് ഷട്ടറുകള്‍ 2.5 സെന്റിമീറ്റര്‍ കൂടി തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ അഞ്ച് സെന്റിമീറ്ററാണ് തുറന്നിട്ടുള്ളത്. മണലി, കരുവന്നൂര്‍ പുഴകളില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

- Advertisement -

Leave A Reply