Ultimate magazine theme for WordPress.

ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണം; യുഡിഎഫ് വിപുലീകരിക്കണം; ചിന്തന്‍ ശിബിറില്‍ പ്രമേയം

0

കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കണമെന്ന് ചിന്തന്‍ ശിബിറില്‍ രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസ് ഇതിന് മുന്‍കൈ എടുക്കണം. യുഡിഎഫ് വിട്ടവരെ മുന്നണിയില്‍ തിരിച്ചെത്തിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വി കെ ശ്രീകണ്ഠന്‍ എംപിയാണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്.

 

- Advertisement -

ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ നിലപാടില്‍ ഘടകകക്ഷികള്‍ അതൃപ്തരാണ്. ഇടതുമുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് വിപുലീകരിക്കണമെന്നും ചിന്തന്‍ ശിബിറില്‍ ആവശ്യമുയര്‍ന്നു.

പാര്‍ട്ടിയുടെ സ്വാധീനം എല്ലാ മേഖലകളിലും ശക്തിപ്പെടുത്തണം. പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കണം. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തണം. ക്രിസ്ത്യന്‍ മേഖലകളില്‍ കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമം ചെറുക്കണം. മത തീവ്രവാദ സ്വഭാവമുള്ള ആരുമായും കൂട്ടുചേരരുത്. അത്തരക്കാരുമായി ഒരു യോജിപ്പും പാടില്ല. ട്വന്റി 20 ഉള്‍പ്പെടെയുള്ള അരാഷ്ട്രീയ കക്ഷികളുമായി കൂട്ടുകെട്ട് വേണ്ടെന്നും പ്രമേയം നിര്‍ദേശിക്കുന്നു.

- Advertisement -

Leave A Reply

Your email address will not be published.