Ultimate magazine theme for WordPress.

ഐഎസ്‌സി പന്ത്രണ്ടാംക്ലാസ് ഫലം പ്രഖ്യാപിച്ചു

0

ന്യൂഡല്‍ഹി: ഐഎസ്‌സി 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഐഎസ്‌സി രണ്ടാം സെമസ്റ്റര്‍ ഫലമാണ് പ്രഖ്യാപിച്ചത്. www.cisce.org, results.cisce.org എന്നീ വെബ്‌സൈറ്റുകളില്‍ ഫലമറിയാം.

 

- Advertisement -

എസ്എംഎസ് വഴി ഫലം അറിയാന്‍ ഐഎസ്‌സി എന്നെഴുതി സ്‌പേസ് ഇട്ട ശേഷം യുണീക് ഐഡി രേഖപ്പെടുത്തി 09248082883 എന്ന നമ്പറിലേക്ക് സന്ദേശം അയയ്ക്കണം. ഓരോ വിഷയത്തിന്റെയും മാര്‍ക്ക് ലഭിക്കും.

ആദ്യ സെമസ്റ്റര്‍ ഫലം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് സാഹചര്യമായിരുന്നതിനാല്‍, 2021-22 അധ്യയന വര്‍ഷം രണ്ടു സെമസ്റ്ററുകളിലായാണ് ഐഎസ്‌സി പരീക്ഷകള്‍ നടത്തിയത്. ആദ്യ സെമസ്റ്റര്‍ 2021 നവംബര്‍-ഡിസംബര്‍ മാസങ്ങളിലും രണ്ടാം സെമസ്റ്റര്‍ 2022 ഏപ്രില്‍മേയ് മാസങ്ങളിലുമാണ് നടന്നത്.

- Advertisement -

Leave A Reply

Your email address will not be published.