Ultimate magazine theme for WordPress.

കോവിഡ് വന്നുപോയവരിൽ ഓർമനഷ്ടവും വിഷാദവും വ്യാപകം

0

കൊച്ചി: കോവിഡ് ബാധിതരിൽ മറവി-മാനസിക രോഗപ്രശ്‌നങ്ങൾ കൂടുന്നതായി ഡോക്ടർമാർ. കോവിഡ് ഒന്നിൽകൂടുതൽ തവണ വന്നവർക്ക് മാനസിക സമ്മർദവും ഓർമക്കുറവും വിഷാദവും കൂടുന്നതായാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് രക്തക്കുഴലിലെ രക്തയോട്ടത്തെ ബാധിക്കുന്ന അവസ്ഥ കൂടിയാണ്. കൂടുതൽ തവണ കോവിഡ് വരുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തെയും ബാധിക്കും. രക്തയോട്ടം കുറയുമ്പോൾ വരുന്ന പ്രധാന ലക്ഷണങ്ങളാണ് മറവി, വിഷാദം, ഉന്മേഷക്കുറവ്, അമിത ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ.കോവിഡ് വന്നവരിൽ 33 ശതമാനം പേർക്ക് അടുത്ത ആറ്ു മാസത്തിനുള്ളിൽ ഗൗരവമുള്ള മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളതായി വൈദ്യശാസ്ത്ര ജേണലായ ലാൻസെറ്റ് പഠനം പ്രസിദ്ധീകരിച്ചിരുന്നു.17 ശതമാനം പേർക്ക് ഉത്കണ്ഠാ രോഗങ്ങൾ, 15 ശതമാനം പേരിൽ വിഷാദരോഗം, ഏഴ് ശതമാനത്തിന് മദ്യാസക്തിയും ലഹരി അടിമത്തവും അഞ്ച് ശതമാനം പേർക്ക് നീണ്ടുനിൽക്കുന്ന ഉറക്കക്കുറവ്, രണ്ട് ശതമാനത്തോളം പേർക്ക് മറവി രോഗലക്ഷണങ്ങൾ, ഒരു ശതമാനം പേർക്ക് പക്ഷാഘാതം, 0.7 ശതമാനം പേർക്ക് മസ്തിഷ്‌ക രക്തസ്രാവം എന്നിവയുണ്ടായിട്ടുള്ളതായാണ് പഠനം പറയുന്നത്.

- Advertisement -

Leave A Reply

Your email address will not be published.