Ultimate magazine theme for WordPress.

രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍ അടക്കം നാലു കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

0

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍. വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷകാല സമ്മേളനത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ലോക്‌സഭ ചേര്‍ന്നത്. രാവിലെ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതിനാലാണ് ഉച്ചയ്ക്ക് ചേരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ പോലെ  വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ബഹളം വെച്ചു.

- Advertisement -

ലോക്‌സഭ ഒരു തവണ നിര്‍ത്തിവെച്ചു. തുടര്‍ന്ന് വീണ്ടും ചേര്‍ന്നപ്പോഴാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ജിഎസ്ടി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടര്‍ന്ന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് എംപിമാര്‍ നീങ്ങിയത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ആരോപിച്ചു. ഇത് കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

- Advertisement -

Leave A Reply

Your email address will not be published.