Ultimate magazine theme for WordPress.

കേരള – ക്യൂബ സർവ്വകലാശാലകൾ തമ്മിൽ അക്കാദമിക് സഹകരണത്തിലേർപ്പെടാൻ തീരുമാനം

0

കേരളത്തിലെയും ക്യൂബയിലെയും സർവ്വകലാശാലകൾ തമ്മിൽ അക്കാദമിക് സഹകരണത്തിലേർപ്പെടാൻ ധാരണയായി.

ക്യൂബൻ അംബാസിഡർ ഹിസ് എക്സെലെൻസി അലെജാൻഡ്രോ സിമൻകാസ് മാറിൻ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ .ആർ.ബിന്ദുവുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

- Advertisement -

സർവ്വകലാശാലകളിൽ വിദ്യാർത്ഥികളുടെ ട്വിന്നിങ് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതടക്കം കേരളവും ക്യൂബയും തമ്മിലുള്ള സഹകരണ പദ്ധതികൾക്കാവശ്യമായ രൂപരേഖ തയ്യാറാക്കി ക്യൂബൻ ഹൈ കമ്മീഷണർക്ക് സമർപ്പിക്കുമെന്ന് മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.

കൂടിക്കാഴ്ചയിൽ നെതർലാൻഡ്‌സ് മുൻ അംബാസിഡർ വേണു രാജാമണി,സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം പി കെ ബിജു തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -

Leave A Reply

Your email address will not be published.