Ultimate magazine theme for WordPress.

മമത മന്ത്രിസഭ വികസിപ്പിച്ചു; ബാബുല്‍ സുപ്രിയോ അടക്കം 9 പുതിയ മന്ത്രിമാര്‍

0

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മമത ബാനര്‍ജി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഒന്‍പത് പുതിയ മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ വികസിപ്പിച്ചത്. ബിജെപി വിട്ട് തൃണമൂലില്‍ എത്തിയ ബാബുല്‍ സുപ്രിയോ അടക്കമുള്ളവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് നടപടി. 2011ല്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ പുനഃസംഘടനയാണിത്.

 

- Advertisement -

ബാബുല്‍ സുപ്രിയോയെ കൂടാതെ സ്‌നേഹസിസ് ചക്രവര്‍ത്തി, പാര്‍ത്ഥ ഭൗമിക്, ഉദയന്‍ ഗുഹ, പ്രദീപ് മജുംദാര്‍, ബിപ്ലബ് റോയ് ചൗധരി, തജ്മുല്‍ ഹുസൈന്‍, സത്യജിത്ത് ബര്‍മന്‍ എന്നിവരാണ് മന്ത്രിസഭയിലെത്തിയത്.

അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പാര്‍ത്ഥ ചാറ്റര്‍ജി ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കഴിഞ്ഞ ദിവസം മമത ബാനര്‍ജി അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. വ്യവസായം, വാണിജ്യം, പാര്‍ലമെന്ററി കാര്യങ്ങള്‍ തുടങ്ങി അഞ്ച് പ്രധാനവകുപ്പുകളുടെ ചുമതല പാര്‍ത്ഥ വഹിച്ചിരുന്നു

- Advertisement -

Leave A Reply

Your email address will not be published.